ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള:പേര് മാറ്റണമെന്ന് ആവർത്തിച്ച് റിവൈസിങ് കമ്മിറ്റി

After Chintamani murder case, Suresh Gopi in the role of a lawyer; Janaki vs State of Kerala; Motion poster out
After Chintamani murder case, Suresh Gopi in the role of a lawyer; Janaki vs State of Kerala; Motion poster out

മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളഎന്ന സിനിമയുടെ പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയും.മുംബൈയിൽ നടന്ന പ്രിവ്യൂവിന് ശേഷമാണ് തീരുമാനം.ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചു.

tRootC1469263">

സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമായി നിഷേധിച്ചത്.

മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് പറഞ്ഞു

Tags