വിജയ്ക്ക് കുറച്ചുകൂടെ നന്നായി വസ്ത്രം ധരിക്കാമായിരുന്നു, തലമുടി ചീകി ഒതുക്കാമായിരുന്നു; വാരിസിന്റെ ഓഡിയോ ലോഞ്ചിനെത്തിയ വിജയ്യെ വിമര്‍ശിച്ച് ജെയിംസ് വസന്തന്‍

vijay
വിജയിയുടെ ലാളിത്യത്തെ ഇഷ്ടപെടുന്ന ആരാധകർക്ക് ജെയിംസ്

 കഴിഞ്ഞ ദിവസം വാരിസിന്റെ ഓഡിയോ ലോഞ്ചിൽ ദളപതി വിജയ് നടത്തിയ പ്രസംഗം ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.  എന്നാൽ ഓഡിയോ ലോഞ്ചിനെത്തിയ താരത്തിന്റെ ലൂക്കിനെ വിമർശിച്ചിരിക്കുകയാണ് സംഗീതസംവിധായകനും അവതാരകനുമായ ജെയിംസ് വസന്തൻ. ഫേസ്ബുക്കിൽ പങ്കുവച്ച ഒരു നീണ്ട കുറിപ്പിലൂടെയാണ് വിമർശനം.

ഓഡിയോ ലോഞ്ചിന് എത്തിയ വിജയ്ക്ക് കുറച്ചുകൂടെ നന്നായി വസ്ത്രം ധരിക്കാമായിരുന്നുവെന്നും തലമുടി ചീകി ഒതുക്കാമായിരുന്നുവെന്നുമാണ് ജെയിംസ് വസന്തന്റെ വിമർശനം.

വാരിസിന്റെ ഓഡിയോ ലോഞ്ചിൽ, വിജയ് ഒരു ഇളം പച്ച നിറത്തിലുള്ള ഷർട്ടും ഓഫ്-വൈറ്റ് പാന്റ്സും ധരിച്ചാണ് എത്തിയത്. ദളപതി വിജയുടെ ഡ്രസ്സിംഗ് സെൻസിനെ വിമർശിച്ച ജയിംസ് വസന്തൻ, 
വിജയ്‌ക്ക് വലിയൊരു ആരാധകവൃന്ദമുണ്ടെന്നും പൊതുപരിപാടികൾക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാമെന്നും ഫേസ്ബുക്കിൽ എഴുതി.

 എന്നാൽ വിജയിയുടെ ലാളിത്യത്തെ ഇഷ്ടപെടുന്ന ആരാധകർക്ക് ജെയിംസ് വസന്തന്റെ വിമർശനത്തെ ഉൾക്കൊള്ളാൻ സാധിക്കിക്കുന്നില്ല എന്നാണ് സോഷ്യൽമീഡിയയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. 

Share this story