‘ജയിലർ 2’ ഒ.ടി.ടിയിലേക്ക്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തമിഴ് സിനിമയിൽ നിന്ന് വീണ്ടുമൊരു ചരിത്ര വിജയം പിറന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച രജനികാന്ത് ചിത്രം ‘ജയിലർ 2’ വളരെ വേഗത്തിലാണ് കളക്ഷൻ വേട്ട തുടർന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 800 കോടിയിലധികം രൂപ വാരി കൂട്ടിയ ചിത്രം ഒന്നൊന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തങ്ങളുടെ പേരിലാക്കിയിരുന്നു.
ബോക്സ് ഓഫീസിനെ വിറപ്പിച്ച ഈ മാസ് എന്റർടൈനർ ഇനി ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് എത്തുയാണ്. നവംബർ 12 മുതൽ പ്രൈം വീഡിയോയിലൂടെ ചിത്രം ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാം. ‘ലിയോ’യുടെ റെക്കോർഡുകൾ ഭേദിച്ച് ഇന്റസ്ട്രി ഹിറ്റടിച്ച ചിത്രം വെറും 7 ദിവസം കൊണ്ടാണ് 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്.
2023-ൽ വൻ വിജയമായി മാറിയ ആദ്യ ഭാഗത്തിന്റെ തകർപ്പൻ ഹൈപ്പിലാണ് നെൽസൺ ദിലീപ്കുമാർ ‘ജയിലർ 2’ ഒരുക്കിയത്. നെൽസന്റെ മാസ്സ് സംവിധാനവും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും താരനിരകളുടെ കാമിയോ റോളുകളുമാണ് രണ്ടാം ഭാഗത്തെയും സൂപ്പർഹിറ്റാക്കിയത്. രജനികാന്ത് തകർത്താടിയ ചിത്രത്തിൽ മോഹൻലാൽ സാന്നിധ്യത്തിനായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ട്രെയിലറിൽ സെക്കൻഡുകൾ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും യൂട്യൂബ് കമന്റ് ബോക്സുകൾ മോഹൻലാൽ ആരാധകർ കീഴടക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
.jpg)

