ക്ഷേത്രങ്ങളില്‍ നിന്നുണ്ടായ അപമാനങ്ങള്‍, ഇസ്ലാം മതത്തിലേക്ക് മാറാന്‍ കാരണം വ്യക്തമാക്കി ജയ്

jai

നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്‌പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല.

തമിഴ് മലയാള സിനിമകളില്‍ ശ്രദ്ധേയനായ താരമാണ് ജയ്. ഇപ്പോഴിതാ മതം മാറിയ തീരുമാനത്തെക്കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്

2011 മുതലാണ് ഞാന്‍ ഈ വിശ്വാസത്തിലേക്ക് താല്‍പര്യം കാണിച്ച് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ശബരിമലയില്‍ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷെ ചില അപമാനങ്ങള്‍ നേരിട്ടു. ക്ഷേത്രങ്ങളില്‍ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങള്‍ നടന്നു. തുടരെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ മസ്ജിദില്‍ പോയി. ഞാന്‍ വരിയില്‍ വന്നു. മസ്ജിദിനുള്ളില്‍ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല.

പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളില്‍ വന്നാല്‍ ദൈവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവര്‍ വലുതായി കാണില്ല. നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്‌പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോള്‍ എന്റെ പേഴ്‌സണല്‍ ക്യാരക്ടര്‍ മാറാന്‍ തുടങ്ങി,' ജയ് പറഞ്ഞു.

Tags