ജാക്‌സണ്‍ ബസാര്‍ യൂത്ത്’ : ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തു

google news
gfj


ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ,ഫഹിംസഫർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തിരിക്കുന്നത് ബാൻഡ് മേളത്തിന്റെ പോസ്റ്ററാണ്.

ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ എം,കല- അനീസ് നാടോടി,മേക്കപ്പ്-ഹക്കീം കബീര്‍,സ്റ്റില്‍സ്- രോഹിത്. ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കറിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- ഷാഫി വലിയ പറമ്പ, ഡോക്ടർ സൽമാൻ,ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്),എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം ടി.
 

Tags