'അമ്മയാകണമെന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു'; സാമന്ത
ജീവിതത്തിലെ എല്ലാ കാര്യങ്ങളോടും എനിക്ക് എപ്പോഴും അഭിനിവേശമുണ്ട്.
കുറച്ചു ദിവസം മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരാധകരെ അറിയിച്ചത്. കുറച്ചു നാളത്തേയ്ക്ക് സിനിമയില്‍ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത വ്യക്തമാക്കിയിരുന്നു. 'മാ ഇന്‍ടി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷത്തിലായിരുന്നു പ്രതികരണം.
ഇപ്പോഴിതാ അമ്മയാകണമെന്ന ആഗ്രഹം തനിക്കെപ്പോഴും ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി സാമന്ത. ഈ യാത്രയ്ക്കായി താന്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാ ദിവസവും ഓരോ കാര്യങ്ങള്‍ പഠിക്കുകയാണെന്നും സാമന്ത പറഞ്ഞു. പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.
'തീര്‍ച്ചയായും ഇതെന്റെ ജീവിതത്തിലെ പുതിയഘട്ടവും അതുപോലെ ആവേശകരവുമായ ഒന്നാണ്. ഞാന്‍ കുറച്ചുനാളായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അമ്മയാകണമെന്ന ആ?ഗ്രഹം എനിക്കോപ്പഴുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി എന്റെ എല്ലാം നല്‍കുമെന്ന് എനിക്കറിയാം.
ജീവിതത്തിലെ എല്ലാ കാര്യങ്ങളോടും എനിക്ക് എപ്പോഴും അഭിനിവേശമുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് വ്യത്യസ്തവും പുതിയതുമായ ഒരു തരം ശക്തിയും ലക്ഷ്യവും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു. ഈ യാത്രയ്ക്കായി ഞാന്‍ ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
.jpg)

