ഇതൊരു സിനിമ മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിഫലനം ; രാമായണ ടീമിന് ആശംസകളുമായി അല്ലു അര്‍ജുന്‍
Nov 5, 2026, 07:28 IST
എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന് ആശംസകള്‍ അറിയിച്ച് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
'രാമായണ ടീം മുഴുവനും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇതൊരു വെറുമൊരു സിനിമ മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിഫലനവും ഇന്ത്യന്‍ സിനിമയുടെ നിലവാരം ഉയര്‍ത്താനുള്ള മികച്ചൊരു ശ്രമവുമാണ്. ഈ ദിവ്യമായ ശ്രമത്തിന് എന്റെ എല്ലാവിധ പോസിറ്റീവ് ആശംസകളും നേരുന്നു. നമ്മുടെ കഥകളും സംസ്‌കാരവും പ്രൗഢിയും പേറുന്ന ഈ ശുദ്ധമായ ശ്രമത്തെ പിന്തുണയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒന്നിക്കാം. ജയ് ശ്രീറാം,' എന്ന് അല്ലു അര്‍ജുന്‍ കുറിച്ചു.
.jpg)

