അഭിനയിക്കുമ്പോള്‍ ഒന്നും ചെയ്യാത്ത പോലെ, മോണിറ്ററില്‍ നോക്കിയാല്‍ ഇതൊക്കെ എപ്പോ ചെയ്‌തെന്ന് തോന്നും ; മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് നടി വീണ നന്ദകുമാര്‍
ചെറിയൊരു എക്‌സ്പ്രഷന്‍ പോലും മോണിറ്ററില്‍ കാണുന്ന രീതിയില്‍ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ', വീണ പറയുന്നു.
ദൃശ്യം 3 നാളെ ആഗോള റിലീസിന് ഒരുങ്ങുകയാണ്. വീണ നന്ദകുമാറും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി.
'ജീത്തു സാര്‍ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോണ്‍ കട്ട് ചെയ്തിട്ട് ഞാന്‍ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്. ഇത്രയും സൂപ്പര്‍ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായി ലാലേട്ടനൊപ്പം എത്താന്‍ പറ്റിയതില്‍ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്ലൈന്‍ തന്നിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ കൗതുകകരമായി തോന്നി. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍, നമ്മള്‍ നോക്കുമ്പോള്‍ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും. മോണിറ്ററില്‍ പോയി നോക്കുമ്പോഴാണ്, ഇതിനിടയില്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്‌സ്പ്രഷന്‍ പോലും മോണിറ്ററില്‍ കാണുന്ന രീതിയില്‍ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ', വീണ പറയുന്നു.
.jpg)

