ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെ ആയെന്ന് ജയറാം

jayaram
jayaram

തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകള്‍ മലയാളത്തില്‍ വരാത്തതു കൊണ്ടുമാത്രമാണ് ഇവിടെ സിനിമകള്‍ ചെയാതിരുന്നതെന്ന് ജയറാം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷമായി മലയാള സിനിമകള്‍ അധികം ചെയ്യാതെ മറ്റ് ഭാഷകളില്‍ സജീവമായിരുന്ന താരമാണ് ജയറാം. തെലുങ്കിലും തമിഴിലുമായി സൂപ്പര്‍ താര ചിത്രങ്ങളിലാണ് സപ്പോര്‍ട്ടിങ് റോളുകളില്‍ നടന്‍ വേഷമിട്ടത്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാതെ പ്രാധാന്യം കുറഞ്ഞ റോളുകള്‍ മറ്റു ഭാഷകളില്‍ എന്തിന് നടന്‍ ചെയ്യുന്നുവെന്ന് പലരും ചോദിച്ചു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒടുവില്‍ പ്രതികരിച്ചിക്കുകയാണ് ജയറാം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകള്‍ മലയാളത്തില്‍ വരാത്തതു കൊണ്ടുമാത്രമാണ് ഇവിടെ സിനിമകള്‍ ചെയാതിരുന്നതെന്ന് ജയറാം പറഞ്ഞു.

tRootC1469263">

ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെ ആയെന്ന് ജയറാം പറയുന്നു, എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു. തെലുങ്കില്‍ 12 ഓളം സിനിമകളുടെ ഭാഗമാക്കാന്‍ സാധിച്ചുവെന്നും നടന്‍ പറഞ്ഞു.

മറ്റു ഇന്‍ഡസ്ട്രികളില്‍ നിന്ന് വീണ്ടും വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നത്. കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും നടന്‍ പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്

Tags