ഇന്ത്യയുടെ തോല്‍വിയില്‍ ഹൃദയം തകര്‍ന്ന പോലെ ; നടി രേഖ ഭോജ്
Nov 20, 2023, 08:31 IST

ഇന്ത്യയുടെ തോല്‍വിയില്‍ ഹൃദയം തകര്‍ന്ന പോലെയാണെന്ന് നടി രേഖ ഭോജ് പറഞ്ഞു. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്' എന്നാണ് രേഖ ഭോജ് തന്റെ സമൂഹമാധ്യമ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്നു കഴിഞ്ഞ ദിവസം രേഖ ഭോജ് പറഞ്ഞിരുന്നു. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇതിനെതിരെ സമിശ്ര പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പുതിയ കുറിപ്പ് എത്തിയത്. ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നു രേഖ വ്യക്തമാക്കി.