ഇതൊരു തമിഴ് ക്ലാസിക് ! ലോകേഷ് കനകരാജിന്റെ 'ഡിസി'യെ പ്രശംസിച്ച് അല്ലു അര്‍ജുന്‍
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 7നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വാമിക ഗബ്ബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സംവിധായകന്‍ ലോകേഷ് കനകരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തിയേറ്ററുകളിലെത്തിയ 'ഡിസി' (DC) സിനിമയെ പ്രശംസിച്ച് തെലുങ്ക് താരം അല്ലു അര്‍ജുന്‍. ചിത്രം ഒരു 'തമിഴ് ക്ലാസിക്' ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിനിമ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അഭിപ്രായപ്പെട്ടു.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 7നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വാമിക ഗബ്ബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
തന്റെ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചത്:
'ഡിസി കണ്ടു! ഇതൊരു തമിഴ് ക്ലാസിക് ചിത്രമാണ്. ഓരോ സിനിമാ പ്രേമിയും ഇത് തീര്‍ച്ചയായും കണ്ടിരിക്കണം. സിനിമയെ ആഴത്തില്‍ മനസ്സിലാക്കുന്നവര്‍ക്ക് ഇതൊരു കവിത പോലെയാണ്. ഡിസി ടീമിന് മുഴുവന്‍ എന്റെ ആശംസകള്‍. സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍ സാറിനോട് വലിയ ബഹുമാനം തോന്നുന്നു. അനിരുദ്ധ് രവിചന്ദര്‍ മികച്ച സംഗീതം കൊണ്ട് അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സാങ്കേതികമായി സിനിമ വളരെ മികച്ചുനില്‍ക്കുന്നു. എല്ലാ അഭിനേതാക്കളും, പ്രത്യേകിച്ച് വാമിക ഗബ്ബിയും, ചിത്രത്തിന്റെ ഏറ്റവും വലിയ തൂണായ നായകന്‍ ലോകേഷും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്,' എന്ന് അല്ലു അര്‍ജുന്‍ കുറിച്ചു.
അല്ലു അര്‍ജുന്റെ പ്രശംസയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ലോകേഷ് കനകരാജ് എക്‌സില്‍ മറുപടി നല്‍കി: 'ഡിസി കണ്ടതിനും ആശംസകള്‍ക്കും വളരെ നന്ദി സാര്‍. നിങ്ങളുടെ സ്‌നേഹത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എനിക്കും എന്റെ ടീമിനും ഇത് വലിയൊരു കാര്യമാണ്,' എന്ന് ലോകേഷ് കുറിച്ചു.
.jpg)

