അനുരാഗ് കശ്യപിനൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നത് എന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു ; ഇന്ദ്രജിത്

indrajith


'ഗാങ്സ് ഓഫ് വസേപൂര്‍ കണ്ടപ്പോള്‍ മുതല്‍, അനുരാഗ് കശ്യപിനൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നത് എന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു.

ബോബി ഡിയോളിനും അനുരാഗ് കശ്യപിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടന്‍ ഇന്ദ്രജിത്. താന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും എളിമയും സത്യസന്ധനായ സഹനടന്മാരില്‍ ഒരാളാണ് ബോബി ഡിയോളെന്നും ഇന്ദ്രജിത് പറഞ്ഞു.


'ഗാങ്സ് ഓഫ് വസേപൂര്‍ കണ്ടപ്പോള്‍ മുതല്‍, അനുരാഗ് കശ്യപിനൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നത് എന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു. നിങ്ങള്‍ എന്തെങ്കിലും നേടണം എന്ന് അതിയായി ആഗ്രഹിക്കുമ്പോള്‍, അത് നേടാനായി ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളോടൊപ്പം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറയുന്നതു പോലെ. ഇപ്പോള്‍ ആഗ്രഹിച്ചതുപോലെ ബന്ദര്‍ സാധ്യമായിരിക്കുന്നു. ഇങ്ങനെയൊരു പഠനാനുഭവത്തിന് അനുരാഗ് കശ്യപിന് നന്ദി. നിങ്ങളോടൊപ്പം ജോലി ചെയ്യുന്നതും സമയം ചെലവഴിക്കുന്നതും സിനിമ, ജീവിതം, അതിനിടയിലുള്ള എല്ലാത്തിനെയും കുറിച്ചുള്ള ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു.
സ്‌നേഹം ബഹുമാനം... ഞാന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും എളിമയും സത്യസന്ധനായ സഹനടന്മാരില്‍ ഒരാളാണ് ബോബി ഡിയോള്‍. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതായിരിക്കും!. ഇത്രയധികം മനോഹരമായ ആളുകളെയും അത്ഭുതകരമായ കലാകാരന്മാരെയും കണ്ടുമുട്ടാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ നന്ദി', ഇന്ദ്രജിത്ത് പറഞ്ഞു.
ഇന്ദ്രജിത് അഭിനയിക്കുന്ന ഹിന്ദി ചിത്രം ബന്ദര്‍ അനുരാഗ് കശ്യപ് ആണ് ഒരുക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി.

Tags