കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക ; തുറന്നു പറഞ്ഞ് മഞ്ജരി

singer manjari

കൂടെയുള്ളവരില്‍ നിന്നാണ് അപമാനം നേരിട്ടിട്ടുള്ളതെന്നും മഞ്ജരി പറയുന്നു. 

മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാന്‍ അവസരം ലഭിച്ച പാട്ടുകാരി കൂടിയാണ് മഞ്ജരി. ഇപ്പോഴിതാ തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി. ചില സ്റ്റേജുകളില്‍ താന്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും കൂടെയുള്ളവരില്‍ നിന്നാണ് അപമാനം നേരിട്ടിട്ടുള്ളതെന്നും മഞ്ജരി പറയുന്നു. 


'വേദനകള്‍ സമ്മാനിച്ച സ്റ്റേജ് ഷോകള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയര്‍ ഷോയില്‍ എന്തോ ചെറിയ കാരണത്തിന് എന്നെ അപമാനിച്ചു. ആരാണെന്ന് പറയുന്നില്ല. ആ ഷോയില്‍ എല്ലാ പാട്ടുകാരും ഉണ്ടായിരുന്നു. കാണികളേക്കാളും എന്റെ കൂടെയുള്ളവരില്‍ നിന്നാണ് ഞാന്‍ അപമാനം നേരിട്ടിട്ടുള്ളത്. പ്രേക്ഷകര്‍ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവര്‍ നമ്മളുടെ പാട്ട് മാത്രം കേള്‍ക്കുന്നവരാണ്. ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിക്കുമ്പോഴാണ് ബാധിച്ചത്. അതും ഞാന്‍ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതില്‍ നിന്നും പഠിച്ച് മുന്നോട്ട് വരണം; മഞ്ജരി പറഞ്ഞു.

Tags