നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്,ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ ശിവകാര്‍ത്തികേയന്‍

vijay

ദയവായി പൈറസി ഒഴിവാക്കുക.

ദളപതി വിജയ്യുടെ 33 വര്‍ഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയില്‍ ആഗോളതലത്തില്‍ വലിയ കാത്തിരിപ്പിലായിരുന്നു 'ജനനായകന്‍'. സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍.

'ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ അഭിനിവേശം, രക്തം, വിയര്‍പ്പ് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് - ദയവായി പൈറസി ഒഴിവാക്കുക. ദയവായി തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുക, തിയേറ്ററുകളില്‍ തന്നെ കാണുക. ഇതിന് ഉത്തരവാദികളായവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. പ്രതിഭകളെ ബഹുമാനിക്കുക. കഠിനാധ്വാനത്തെ ബഹുമാനിക്കുക. വ്യവസായത്തെ ബഹുമാനിക്കുക,' ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

വിജയ്യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകന്‍, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.
 

Tags