മലയാളികള്‍ കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ് , അനുപമയേയും ദുല്‍ഖറേയും ആദ്യം കൂവിയോടിച്ചു ; മാധവ് സുരേഷ്

anupama
anupama

തെലുങ്കിലേക്ക് പോയ അനുപമ പിന്നീട് അവിടെ തിരക്കുള്ള നടിയായി മാറിയെന്നും മാധവ് പറഞ്ഞു.

മലയാളികള്‍ കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ് എന്നും  നടന്‍ മാധവ് സുരേഷ്. മലയാളികള്‍ കഴിവുള്ളവരെ ആദ്യം അംഗീകരിക്കില്ലെന്നും അവരെ കൂവി ഓടിക്കുമെന്നും സൈബര്‍ ആക്രമണം കാരണം തെലുങ്കിലേക്ക് പോയ അനുപമ പിന്നീട് അവിടെ തിരക്കുള്ള നടിയായി മാറിയെന്നും മാധവ് പറഞ്ഞു. മറ്റൊരു ഉദാഹരണമാണ് ദുല്‍ഖര്‍ സല്‍മാനെന്നും മാധവ് കൂട്ടിച്ചേര്‍ത്തു

tRootC1469263">

'ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറി. ആദ്യത്തെ സിനിമ ഇന്‍ഡസ്ട്രിയിലെ സെന്‍സേഷണല്‍ ഹിറ്റായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് നേരെ നടന്നത് എന്താണ്. വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നു.
്അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി. തെലുങ്കില്‍ അവര്‍ക്ക് കൈനിറയെ അവസരങ്ങള്‍ കിട്ടി. അവിടത്തെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് അനുപമ മാറി. പിന്നീട് ഇപ്പോഴാണ് അവര്‍ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികള്‍ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. മറ്റൊരു ഉദാഹരണമായി പറയാന്‍ കഴിയുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.
എനിക്ക് ആ പേര് പറയാന്‍ റൈറ്റ്‌സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെന്‍ഷന്‍ ചെയ്തത്. സെക്കന്‍ഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുല്‍ഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുല്‍ഖറിനെ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക' എന്നും മാധവ് സുരേഷ് പറഞ്ഞു.


 

Tags