വിജയ്യുടെ അവസാന സിനിമ 'ജനനായകന്‍' അല്ലേ?
'ജനനായകന്‍' ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി.
നടന്‍ വിജയ്യുടെ അവസാന ചിത്രമെന്ന വിലയിരുത്തലോടെ എത്തുന്ന 'ജനനായകന്‍' ജൂലൈ 23ന് തിയെറ്ററുകളിലെത്തും. നടനെ അവസാനമായി വെള്ളിത്തിരയില്‍ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ എച്ച്. വിനോദിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
'ജനനായകന്‍' വിജയ്യുടെ അവസാന ചിത്രമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയില്ലെന്ന് എച്ച്. വിനോദ് പറഞ്ഞു. 'ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോയെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാകില്ല. എന്നാല്‍, 'മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രം' എന്ന് ഇതിനെ വിശേഷിപ്പിക്കാം,' എന്നാണ് 'എച്ച് വിനോദ് പറയുന്നത്.
'ജനനായകന്‍' ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി.
'വിജയ് സാറിനെ പുകഴ്ത്താനോ മഹത്വവല്‍ക്കരിക്കാനോ വേണ്ടിയുള്ള ചിത്രമല്ല ഇത്. വളരെ ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് വിഷയങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടെങ്കിലും, ചിത്രം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ ഈ സിനിമയുടെ വിജയം ഞങ്ങളുടേത് കൂടിയായിരിക്കും,' അദ്ദേഹം പറഞ്ഞു.
.jpg)

