മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി വൃഷഭ മാറിയോ ?
ആഗോള ബോക്സ് ഓഫീസില്‍ നിന്നും വെറും 1.41 കോടി കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാനായത്.
മോഹന്‍ലാലിനെ നായകനാക്കി നന്ദകിഷോര്‍ ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ അടുത്ത സൂപ്പര്‍ഹിറ്റായി ആരാധകര്‍ കാത്തിരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വളരെ മോശം കളക്ഷന്‍ ആണ് സിനിമ സ്വന്തമാക്കിയത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്.
tRootC1469263">ആഗോള ബോക്സ് ഓഫീസില്‍ നിന്നും വെറും 1.41 കോടി കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. കേരളത്തില്‍ നിന്ന് വെറും 85 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആന്ധ്രയില്‍ നിന്ന് 12 ലക്ഷവും കര്‍ണാടകയില്‍ നിന്ന് ആറ് ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് അഞ്ച് ലക്ഷവും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് 13 ലക്ഷവും മാത്രമാണ് സിനിമയുടെ സമ്പാദ്യം. ഓവര്‍സീസില്‍ നിന്ന് 20 ലക്ഷം മാത്രമാണ് സിനിമയുടെ നേട്ടം. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്. ഇതില്‍ 46 ലക്ഷം മലയാളം പതിപ്പില്‍ നിന്നാണ്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹന്‍ലാലിന്റെ പ്രകടനത്തിനും വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു.
വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹന്‍ലാലിനെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും കമന്റുകള്‍ ഉണ്ട്.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി വൃഷഭ മാറിയിട്ടുണ്ട്. 2025 ല്‍ തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നേറിയ മോഹന്‍ലാലിന് വൃഷഭയില്‍ കാലിടറി എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
.jpg)


