ബാഹുബലി പോലെ രണ്ട് ഭാഗങ്ങള്‍ ഉള്ള സിനിമയാണോ വാരണാസി?; മറുപടിയുമായി എസ് എസ് രാജമൗലി
Feb 4, 2026, 14:27 IST
'മൂന്ന് മണിക്കൂറിന് അടുത്ത് ദൈര്‍ഖ്യം വരുന്ന സിനിമയാകും വാരണാസി
ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തില്‍ എത്തുന്നത്. ചിത്രം ബാഹുബലിയയെപ്പോലെ രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് എസ് എസ് രാജമൗലി.
tRootC1469263">'മൂന്ന് മണിക്കൂറിന് അടുത്ത് ദൈര്‍ഖ്യം വരുന്ന സിനിമയാകും വാരണാസി. ആദ്യം ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു പക്ഷേ ആ ഐഡിയ ഞങ്ങള്‍ ഉടനെ ഉപേക്ഷിച്ചു. വാരണാസി ഒറ്റ പാര്‍ട്ട് സിനിമ തന്നെ ആയിരിക്കും', രാജമൗലി പറഞ്ഞു.
.jpg)


