വിജയ് പടത്തിന്റെ കഥയാണോ ലോകേഷ്-അല്ലു ചിത്രം? സംശയവുമായി ആരാധകര്‍

vijay

വിജയ്ക്കായി ഒരുക്കിയ ലിയോ 2 ആണോ ഇപ്പോള്‍ അല്ലു അര്‍ജുന്‍ സിനിമയായി മാറിയതെന്നാണ് ആരാധകര്‍ പറയുന്നത്.


അല്ലു അര്‍ജുനെ നായകനാക്കി പുതിയ ചിത്രം ലോകേഷ് കനകരാജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. അനിരുദ്ധ് സംഗീതം നല്‍കുന്ന സിനിമ ഒരു പക്കാ മാസ് പടമാകും എന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്. എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നാലെ ചില സംശയങ്ങളും സിനിമാപ്രേമികള്‍ ഉന്നയിക്കുന്നുണ്ട്. വിജയ്ക്കായി ഒരുക്കിയ ലിയോ 2 ആണോ ഇപ്പോള്‍ അല്ലു അര്‍ജുന്‍ സിനിമയായി മാറിയതെന്നാണ് ആരാധകര്‍ പറയുന്നത്.

tRootC1469263">

നേരത്തെ ലിയോ രണ്ടാം ഭാഗത്തിനുള്ള ഐഡിയ തന്റെ മനസിലുണ്ടെന്നും ലോകേഷ് പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ ഭാഗമായി സിനിമ വിടുന്നതിനാല്‍ ലോകേഷ് ഈ കഥ ഇപ്പോള്‍ അല്ലു അര്‍ജുനായി ഒരുക്കുകയാണ് എന്നാണ് ചിലര്‍ എക്സില്‍ കുറിക്കുന്നത്. ഇത് തെളിയിക്കും വിധം ചില സ്‌ക്രീന്‍ഷോട്ടുകളും ആരാധകര്‍ എക്സില്‍ പങ്കുവെക്കുന്നുണ്ട്. അല്ലു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോയില്‍ ഇടിവള, പരുന്ത്, കുതിര എന്നിവയെ കാണാനാകും ഇതെല്ലാം ലിയോയിലും ഉണ്ടായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതോടൊപ്പം വീഡിയോയില്‍ അല്ലുവിന്റെ ഒരു ക്ലോസ് അപ്പ് ഷോട്ട് കാണിക്കുന്നുണ്ട്. ഇത് ലിയോയില്‍ വിജയ്ക്ക് നല്‍കിയതിന് സമാനമായ ഷോട്ട് ആണെന്നാണ് വിജയ് ആരാധകരുടെ വാദം. ലിയോ 2 ഇനി പ്രതീക്ഷിക്കണ്ട എന്നും കൈതി 2 വിനൊപ്പം അതും മറന്നേക്കൂ എന്നാണ് പലരും എക്സില്‍ കുറിക്കുന്നത്.

Tags