മാർച്ച് 8 ; ഇന്ന് അന്താരാഷ്ട്ര വനിതാദിനം

womens day
womens day

പുരുഷാധിപത്യം വാഴുന്ന ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, നേട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുന്നതിനായാണ് വനിതാദിനം ആഘോഷിക്കുന്നത്

എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിച്ച് വരികയാണ്. പുരുഷാധിപത്യം വാഴുന്ന ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, നേട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുന്നതിനായാണ് വനിതാദിനം ആഘോഷിക്കുന്നത്. 

1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരായും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തി.

ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. ലിം​ഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാ​ഗത സാമൂഹിക പ്രതീക്ഷകളെല്ലാം സ്ത്രീകളുടെ പുരോ​ഗതിക്ക് തടസ്സമായി തുടരുകയാണ്. 
 

Tags