മസ്‌കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

IndiGo

ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

മസ്‌കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

tRootC1469263">


ഇന്‍ഡിഗോ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം മെയ് 14 മുതലാണ് ചെന്നൈ -- മസ്‌കറ്റ് സര്‍വീസുകള്‍ക്ക് തുടക്കമാകുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസുകളുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍. രാത്രി 11:45-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം (6E 1203) പുലര്‍ച്ചെ 02:15-ന് മസ്‌കറ്റിലെത്തും. തിരിച്ചുള്ള മസ്‌കറ്റ് - ചെന്നൈ സര്‍വീസുകള്‍ (6E 1204) മെയ് 15 മുതല്‍ ആരംഭിക്കും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വീസുകള്‍. പുലര്‍ച്ചെ 03:15-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്ന് രാത്രി 11:45ന് പുറപ്പെട്ട് 02:15ന് മസ്‌കത്തില്‍ എത്തിച്ചേരും. നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമാനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ഈ പുതിയ സര്‍വീസ് സഹായിക്കും.

Tags