1800 കോടി പടത്തെ വീഴ്ത്തി; ബുക് മൈ ഷോയിലെ ഇന്ത്യൻ സിനിമ, ഞെട്ടിച്ച് നസ്ലെൻ

'Alappuzha Gymkhana' with Nazlin, Ganapathy, Lukman and Sandeep Karkarpan star cast; The first look poster is out.
'Alappuzha Gymkhana' with Nazlin, Ganapathy, Lukman and Sandeep Karkarpan star cast; The first look poster is out.

ലയാള സിനിമയിൽ വൻ ചലനം സൃഷ്ടിച്ച സിനിമയാണ് എമ്പുരാൻ. മോളിവുഡിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്. റിലീസിന് മുൻപ് തന്നെ 50 കോടി ക്ലബ്ബിലെത്തിയ എമ്പുരാൻ, 30 ദിവസത്തിൽ 325 കോടി കളക്ഷനാണ് ആ​ഗോളതലത്തിൽ നേടിയത്. ബുക്കിങ്ങിൽ അടക്കം റെക്കോർഡിട്ട ചിത്രം പക്ഷേ ബുക്ക് മൈ ഷോയുടെ ഏറ്റവും ദൈർഘ്യമേറിയ ട്രെൻഡിങ്ങിലുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ നിന്നും പുറത്താണ്. 

tRootC1469263">

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ബുക്ക് മൈ ഷോയിലെ ട്രെന്റിം​ഗ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാന് പകരം മലയാളത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് സിനിമകളാണ് ലിസ്റ്റിലുള്ളത്. നസ്ലെൻ ചിത്രം പ്രേമലുവും മൾട്ടി സ്റ്റാർ പടം മഞ്ഞുമ്മൽ ബോയ്സും ആണ്. ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പ്രേമലു എന്നത് ഏറെ ശ്രദ്ധേയമാണ്. ബോളിവുഡ് തെലുങ്ക് സിനിമകളോട് കിടപിടിച്ചാണ് നസ്ലെന്റെ ഈ നേട്ടം. പ്രത്യേകിച്ച് 1800 കോടി കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം പുഷ്പ 2നെ പ്രേമലു കടത്തിവെട്ടിയിട്ടുണ്ട്. 

Tags