ഫാമിലി ഗ്രൂപ്പില്‍ അപ്പയുടെ റിയാക്ഷന്‍ സ്റ്റിക്കറുപയോഗിക്കാറുണ്ട് ; സലാം കാശ്മീര്‍ ട്രോളിനെ കുറിച്ച് കാളിദാസ് ജയറാം
പുറത്തുനിന്നു വരുന്ന ട്രോളുകള്‍ കാര്യമായി എടുക്കാറില്ലെന്നും വീട്ടില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടെന്നും ജയറാം തമാശരൂപേണ പറഞ്ഞു.
ജയറാമിനെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമാണ് സലാം കാശ്മീര്‍. സിനിമയില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് നേടിയത്. സിനിമയിലെ നിരവധി സീനുകള്‍ക്ക് ട്രോളുകളും ലഭിച്ചിരുന്നു. സിനിമയിലെ ജയറാമിന്റെ ഒരു സീന്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചിരിപടര്‍ത്തുന്നതാണ്. ഇപ്പോഴിതാ ഈ ട്രോളുകളെക്കുറിച്ച് മനസുതുറക്കുകയാണ് ജയറാമും കാളിദാസ് ജയറാമും.
tRootC1469263">പുറത്തുനിന്നു വരുന്ന ട്രോളുകള്‍ കാര്യമായി എടുക്കാറില്ലെന്നും വീട്ടില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടെന്നും ജയറാം തമാശരൂപേണ പറഞ്ഞു. തങ്ങളുടെ ഫാമിലി ഗ്രൂപ്പില്‍ അടക്കം 'പാപ്പമാ...' സ്റ്റിക്കറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് മകന്‍ കാളിദാസ് ജയറാം പറഞ്ഞു. 'ഞങ്ങള്‍ ഫാമിലി ഗ്രൂപ്പില്‍ അയക്കുന്ന സ്റ്റിക്കര്‍ തന്നെ മേജര്‍ ശ്രീകുമാറിന്റെ പാപപാാ സ്റ്റിക്കര്‍ ആണ്. ട്രെയ്‌ലര്‍ ലോഞ്ചിലും അപ്പയുടെ ആ റിയാക്ഷന്‍ ഉണ്ടായിരുന്നു. അത് ഡിഫോള്‍ട്ട് ആണ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല', കാളിദാസ് പറഞ്ഞു. സലാം കശ്മീരില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം ജയറാമിന്റെ മേജര്‍ ശ്രീകുമാറിനെ പരിചയപ്പെടുത്തുന്ന രംഗവും തുടര്‍ന്ന് പാപ്പമാ.. എന്ന ബിജിഎമ്മിന്റെ അകമ്പടിയില്‍ ജയറാം നടന്നുവരുന്ന രംഗമാണ് ട്രോളന്മാര്‍ ഏറ്റെടുത്തു വൈറലായത്.
.jpg)


