18 പ്ലസ് ഒടിടിയില്‍
Sep 15, 2023, 08:13 IST

നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് എന്ന ചിത്രം ഒടിടിയില്‍ എത്തി. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആണ് ഇത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ജൂലൈ 7 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.
തിയറ്ററുകളില്‍ നിരവധി ചിരിനിമിഷങ്ങള്‍ സമ്മാനിച്ച ചിത്രം ടീനേജിന്റെ സൌഹൃദവും പ്രണയുമൊക്കെ നിറയുന്ന ചിത്രമാണ്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.