'ആണത്തം നിങ്ങള്‍ക്കില്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്', അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി ദയ സുജിത്ത്
'ഒരാള്‍ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മില്‍ കൂടി പോയിക്കഴിഞ്ഞാല്‍ നീ പൂര്‍ണമായും ഒരു ആണായി മാറുമെന്ന് അയാള്‍ പറഞ്ഞു.
ഛായാഗ്രഹകനായ സുജിത്ത് വാസുദേവന്റെയും, നടി മഞ്ജു പിള്ളയുടെയും മകളാണ് ദയ സുജിത്ത്. വിദേശത്തെ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ദയ ഇപ്പോള്‍ മോഡലിംഗിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്നെ ബോഡി ഷെയ്മിങ്ങ് നടത്തിയ ഒരു വ്യക്തിയ്ക്ക് ദയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ കാണാന്‍ 'ആണത്തം' കൂടുതലാണെന്നും ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ഒരു ആണായി മാറുമെന്നും ആയിരുന്നു അധിക്ഷേപ കമന്റ് ഇതിന് 'ആണത്തം നിങ്ങള്‍ക്കില്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്' എന്നാണ് ദയ നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടാണ് പ്രതികരണം.
tRootC1469263">'ഒരാള്‍ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മില്‍ കൂടി പോയിക്കഴിഞ്ഞാല്‍ നീ പൂര്‍ണമായും ഒരു ആണായി മാറുമെന്ന് അയാള്‍ പറഞ്ഞു. എന്റെ ആണത്തം നിങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്. എന്റെ ഈ ആണത്തത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര പൗരുഷം നിങ്ങള്‍ക്കില്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നേക്കാള്‍ വലിയ ആണ് നിങ്ങളാണെന്ന് കരുതാന്‍ മാത്രം ആണത്തം നിങ്ങള്‍ക്കില്ലാത്തതില്‍ എനിക്ക് വിഷമമുണ്ട് കേട്ടോ. തീര്‍ന്നു,' ദയ സുജിത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
ദയയുടെ ഈ പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേരാണ് എത്തുന്നത്. ഫാഷന്‍ ഡിസൈനിംഗ്, പെയിന്റിംഗ് തുടങ്ങിയ മേഖലകളിലും താല്‍പ്പര്യമുള്ള ദയ തന്റെ യൂട്യൂബ് ചാനലിലൂടെ ടോക്‌സിക് റിലേഷന്‍ഷിപ്പുകളെ കുറിച്ചും ബ്രേക്കപ്പുകളെ കുറിച്ചും തുറന്ന കാഴ്ചപ്പാടുകള്‍ പങ്കുവെക്കാറുണ്ട്. തന്നെ ബോഡി ഷെയ്മിങ്ങ് നടത്തുന്നവര്‍ക്കുള്ള മറുപടിയുമായി നേരത്തെയും ദയ രംഗത്തെത്തിയിട്ടുണ്ട്.
.jpg)


