ഞാന്‍ ഒരിക്കല്‍ ഫീല്‍ഡ് ഔട്ട് ആകും, അന്ന് ശിവകാര്‍ത്തികേയന്‍ വിജയിച്ചാല്‍ തന്റെ ഹൃദയം താന്‍ ജയിച്ചതായി ഓര്‍ത്ത് സന്തോഷിക്കും ; അനിരുദ്ധ്
ഇത് കേട്ട് വികാരഭരിതമാകുന്ന ശിവകാര്‍ത്തികേയന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താന്‍ ഒരിക്കല്‍ ഫീല്‍ഡ് ഔട്ട് ആകുമെന്നും എന്നാല്‍ അന്ന് ശിവകാര്‍ത്തികേയന്‍ വിജയിച്ചാല്‍ തന്റെ ഹൃദയം താന്‍ ജയിച്ചതായി ഓര്‍ത്ത് സന്തോഷിക്കുമെന്ന് അനിരുദ്ധ് പറഞ്ഞു. ഇത് കേട്ട് വികാരഭരിതമാകുന്ന ശിവകാര്‍ത്തികേയന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
അതേസമയം, മാന്‍ കരാട്ടെ എന്ന സിനിമ ചെയ്യുന്ന സമയത്ത് താന്‍ എന്നെങ്കിലും ഒരു എ ആര്‍ മുരുഗദോസ് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് തന്നെ എല്ലാവരും ട്രോളിയെന്നും പക്ഷെ ഇന്ന് താന്‍ അത് നടത്തിയെടുത്തെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.
.jpg)

