ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകള്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു

iffk
‘നൻപകൽ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു

ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു.  ഡെലിഗേറ്റുകൾ സിനിമ കാണാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. അതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.

‘നൻപകൽ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഐഎഫ്എഫ്കെയിൽ പ്രതിഷേധം അരങ്ങേറിയത്. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചാണ് ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധമുണ്ടായത്.

 തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുൻപിൽ ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

Share this story