നേരിട്ട് കണ്ടാല്‍ മുഖത്തു പോലും നോക്കില്ല, മറയ്ക്ക് പിന്നിലിരുന്ന് എന്തു മെസേജും അയയ്ക്കും ; വിമര്‍ശനവുമായി നടി ഗിരിജ ഓക്ക്

girija

ചില മോശം മെസേജുകളും എനിക്ക് ലഭിക്കുന്നുണ്ട്.

ഒരൊറ്റ അഭിമുഖത്തിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ് നടി ഗിരിജ ഓക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന മോശം മെസേജുകളെക്കുറിച്ച് മനസുതുറക്കുകയാണ് ഗിരിജ ഓക്ക്. വിചിത്രമായ മെസേജുകള്‍ ആണ് തനിക്ക് വരുന്നതെന്നും ഒരാള്‍ വന്നു തന്നോട് ഒരു മണിക്കൂറിന് എത്രയാണ് റേറ്റ് എന്നുവരെ ചോദിച്ചെന്ന് പറയുകയാണ് ഗിരിജ ഓക്ക്.

tRootC1469263">

'ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. ആര്‍ക്കും ഒന്നും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലല്ലോ. എന്റെ ജീവിതത്തില്‍ ഇതുവരെ എനിക്ക് ഇത്രയും മെസേജ് ലഭിച്ചിട്ടില്ല. എന്റെ കുടുംബവും സിനിമ മേഖലയില്‍ ഉള്ളവരാണ്. വിചിത്രമായ കമന്റുകള്‍ വരുന്നതും ഇത്തരത്തില്‍ വൈറലാകുന്നതും ഞങ്ങള്‍ക്ക് പുതുമയല്ല. എന്നാല്‍ ഈ പ്രശസ്തിയുടെ പേരില്‍ എനിക്ക് എക്‌സ്ട്രാ വര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, ചില മോശം മെസേജുകളും എനിക്ക് ലഭിക്കുന്നുണ്ട്.

'നിനക്കുവേണ്ടി ഞാന്‍ എന്തും ചെയ്യും എനിക്ക് ഒരു അവസരം തരൂ' എന്നിങ്ങനെയാണ് വരുന്ന മെസേജുകള്‍. ആരോ ഒരാള്‍ എന്റെ റേറ്റ് എത്രയാണെന്ന് പോലും ചോദിച്ചു. ഇത്തരം ആളുകള്‍ എന്നെ നേരിട്ട് കണ്ടാല്‍ നേരെ മുഖത്ത് പോലും നോക്കില്ല അല്ലെങ്കില്‍ വലിയ ബഹുമാനത്തോടെയാകും സംസാരിക്കുക. എന്നാല്‍ ഒരു മറയ്ക്ക് പിന്നിലിരുന്നു അവര്‍ എന്തും വിളിച്ചു പറയും', നടി പറയുന്നു.

Tags