സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ മെന്റല്‍ പേഷ്യന്റായി പോകുമായിരുന്നു ; ദേവി അജിത്

devi ajith

'18 വയസ്സില്‍ വിവാഹിതയായ ആളാണ് ഞാന്‍. 24 വയസ്സില്‍ ഭര്‍ത്താവ് മരണപ്പെട്ടു

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി അജിത്. നന്നേ ചെറുപ്പത്തില്‍ ഏഷ്യാനെറ്റിന്റെ ഷോ ആയ പാട്ടുപെട്ടിയിലൂടെ ആയിരുന്നു ദേവി അജിത്തിന്റെ തുടക്കം. പിന്നീട് മഴ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. സിനിമ നിര്‍മ്മാതാവായ അജിത്തായിരുന്നു ദേവി അജിത്തിന്റെ ഭര്‍ത്താവ്. ജയറാം നായകനായ ദി കാര്‍ എന്ന തന്റെ ആദ്യ സിനിമ നിര്‍മ്മിച്ച് തിയേറ്ററിലെത്തിക്കും മുമ്പ് അജിത്ത് മരണപ്പെട്ടു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷമുള്ള കാലഘട്ടത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ദേവി അജിത്.

tRootC1469263">

'18 വയസ്സില്‍ വിവാഹിതയായ ആളാണ് ഞാന്‍. 24 വയസ്സില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അജി നിര്‍മ്മിച്ച 'ദി കാര്‍' സിനിമയുണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേര്‍ന്നാണ് തീര്‍ത്തത്. പൈസ പോയി എന്നത് മാത്രമല്ല. എന്റെ ജീവിതം ആകെ മാറി. മാനസികമായി ഒരുപാട് ബാധിച്ചു. അജിയുടെ ഡെഡ് ബോഡി പോലും ഞാന്‍ കണ്ടിട്ടില്ല. ഷോക്കിലായിരുന്ന ഞാന്‍ ഒന്നര മാസം കിടപ്പിലായിരുന്നു. അക്കാലയളവില്‍ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല.

അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാന്‍ വയലന്റാകുമായിരുന്നു, ഇറങ്ങിയോടുമായിരുന്നു. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്രകാരമാണ് ഞാന്‍ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കില്‍ ഞാനൊരു മെന്റല്‍ പേഷ്യന്റായി പോകുമായിരുന്നു.

Tags