സിനിമയില്‍ എത്തിയില്ലായിരിന്നെങ്കില് എന്റെ കല്ല്യാണം ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാകും'; അനിഷ്മ അനില്‍കുമാര്‍
വീട്ടിലുള്ളവര്‍ക്ക് പ്രണയ വിവാഹം എന്നൊക്കെ പറയുന്നത് എന്തോ ഒരു തെറ്റ് പോലെയായിരുന്നു.
തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളി താരം അനിഷ്മ അനില്‍കുമാര്‍. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയില്‍ വന്നില്ലായിരിന്നെങ്കില് താനിപ്പോള്‍ കല്ല്യാണം കഴിച്ച് ജീവിക്കേണ്ടി വരുമായിരിന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
'എപ്പോഴാണോ നമ്മള് സാമ്പത്തികമായി ഇന്‍ഡിപെന്‍ഡന്റ് ആകുന്നത്, അപ്പോഴേ അവര്‍ നമ്മുടെ വാക്കുകള്‍ക്ക് വില തരുകയുള്ളൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ വീട്ടുകാര്‍ എന്റെ അറേഞ്ച്ഡ് മാര്യേജ് നടത്തിയേനേ. കാരണം, ഞാന്‍ വരുന്ന ചുറ്റുപാടും സാഹചര്യവുമൊക്കെ അങ്ങനെയാണ്. എന്റെ വീടിനടുത്തുള്ള എനിക്കറിയാവുന്ന എല്ലാവരുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതെങ്ങനെയാണ് നോര്‍മലൈസ് ആയത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഞാന്‍ കോളജില്‍ പഠിക്കുന്ന സമയത്താണെങ്കിലും അത് കഴിഞ്ഞിട്ടുള്ള സമയത്താണെങ്കിലും വീട്ടിലുള്ളവര്‍ക്ക് പ്രണയ വിവാഹം എന്നൊക്കെ പറയുന്നത് എന്തോ ഒരു തെറ്റ് പോലെയായിരുന്നു.
അച്ഛനും അമ്മയുമുണ്ടല്ലോ, അവര്‍ ജീവിതപങ്കാളിയെ കണ്ടെത്തി തരും. അവര്‍ പറയുന്ന ആളെ നമ്മള് കല്യാണം കഴിക്കണം. ഇത് ഒരു സാധാരണ കാര്യമാണെന്നാണ് അവര്‍ വിചാരിച്ച് വച്ചിരിക്കുന്നത്. ഞാനിപ്പോള്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എനിക്കും കല്യാണം ആയിട്ടുണ്ടാകും. സിനിമയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.
ഏതെങ്കിലും ഗവണ്മെന്റ് ജോലിക്കായി ഞാന്‍ പിഎസ്സി പഠിക്കുമായിരിക്കും. പക്ഷേ അതിലെന്തായാലും ഞാന്‍ വിജയിക്കില്ല, കാരണം എനിക്കതില്‍ താല്പര്യമില്ല. അപ്പോള്‍ തീര്‍ച്ചയായും ഏതെങ്കിലും ഒരു പോയിന്റില്‍ വീട്ടുകാര്‍ എന്നെ കല്യാണം കഴിപ്പിച്ചേനേ. നമുക്ക് അവരെ പ്രതിരോധിക്കാന്‍ തീര്‍ച്ചയായും പരിധിയുണ്ട്. കാരണം നമ്മള് സാമ്പത്തികമായി ഇന്‍ഡിപെന്‍ഡന്റ് ആകുന്നതു വരെ നമ്മള് പറയുന്ന അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടെന്ന കാര്യം അവര്‍ക്കറിയില്ല.
ഒരു തീരുമാനം എടുക്കാനുള്ള സ്പെയ്സ് നമുക്ക് ആകണമെങ്കില്‍ സാമ്പത്തികമായി നമ്മള് സ്വതന്ത്രര്‍ ആകണം. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. വീട്ടില്‍ അങ്ങനെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കാറൊന്നുമില്ല. ഇപ്പോള്‍ എന്റെ കരിയറിനാണെങ്കിലും എല്ലാ കാര്യത്തിനും അവര്‍ സപ്പോര്‍ട്ട് തന്നെയാണ്. അതിന് മുന്‍പൊരു ഘട്ടമുണ്ടായിരുന്നു.
ആ സമയത്ത് ഒരാളെ കല്യാണം കഴിച്ച്, കുട്ടികളെയൊക്കെ നോക്കി നന്നായി ജീവിക്കണം. എന്നെ നല്ലൊരാളുടെ കയ്യില്‍ കൊടുക്കണം എന്നൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ കാര്യത്തിനും സപ്പോര്‍ട്ടാണ്. നീ നിനക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചോ എന്നാണ് പറയാറ്'. - അനിഷ്മ പറഞ്ഞു.
.jpg)


