ടൊവിനോയുടെ അമ്മയായി അഭിനയിക്കാൻ ഓഫർ വന്നാൽ അപ്പോൾ തന്നെ നിരസിക്കും; തുറന്നുപറഞ്ഞ് സ്വാസിക

If I get an offer to play Tovino's mother, I will immediately reject it; Swasika openly

കൊച്ചി: ടൊവിനോ തോമസിന്റെ അമ്മയായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ താൻ അത് നിരസിക്കുമെന്ന് നടി സ്വാസിക. ഒരു ഓൺലൈൻ കണ്ടന്റ് ക്രിയേറ്ററുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

"ടൊവിനോ യൂത്തല്ലല്ലോ. ടൊവിനോ എന്റെ പ്രായം തന്നെയാണ്, എന്നേക്കാൾ മൂത്തതാണ്. ഞങ്ങൾ രണ്ടുപേരും 'പ്രഭുവിന്റെ മക്കൾ' എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതാണ്. എനിക്കും ടൊവിനോയ്ക്കും ഏകദേശം ഒരേ പ്രായമാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി അഭിനയിക്കേണ്ട പ്രശ്നമൊന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫർ വന്നാൽ അപ്പോൾ തന്നെ നിരസിക്കും," സ്വാസിക പറഞ്ഞു.

തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ സ്വാസികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ദുൽഖർ സൽമാൻ നായകനായ 'ആകാശംലോ ഒക്ക താര'യാണ്. ഈ തെലുങ്ക് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് സ്വാസിക വേഷമിട്ടത്. പ്രായത്തിൽ തന്നേക്കാൾ ഇളയതായിട്ടും ചേച്ചിയായി അഭിനയിക്കാൻ തയ്യാറായതിന് ദുൽഖർ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സ്വാസികയ്ക്ക് നന്ദി പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനിടെ സ്വാസികയുടെ സ്വാഭാവിക അഭിനയം കാരണം തനിക്ക് ശരിക്കും അനിയനായിട്ടാണ് തോന്നിയതെന്നും ദുൽഖർ കൂട്ടിച്ചേർത്തിരുന്നു.

Tags