ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണം; വ്‌ളോഗര്‍ കസ്റ്റഡിയില്‍
Mon, 30 Jan 2023

ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍
താരസംഘടന യായ ‘എഎംഎംഎ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്‌ളോഗര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസിന്റേതാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാര്‍. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി.