'നിങ്ങളുമായി ഒരു ഡേറ്റിംഗിന് ആഗ്രഹം,പണം തരാം'; മെയില്‍ വഴി ക്ഷണം, സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് സന അല്‍ത്താഫ്

sana

മൂന്നുതവണയായി തനിക്കുവന്ന ഇ- മെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഇ-മെയില്‍ വഴി പണം നല്‍കി ഡേറ്റിങ്ങിന് ക്ഷണിച്ച വ്യവസായിയെന്ന് അവകാശപ്പെടുന്നയാളുടെ സ്‌ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച് വിഷയത്തെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് നടി സന അല്‍ത്താഫ്. ഡേറ്റിങ്ങിനുള്ള പ്രതിഫലമടക്കം ആരാഞ്ഞാണ് മെയില്‍ അയച്ചിരിക്കുന്നത്.
മൂന്നുതവണയായി തനിക്കുവന്ന ഇ- മെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

tRootC1469263">


'വൗ, എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍' എന്ന കമന്റോടെയാണ് സന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. സെപ്റ്റംബര്‍ 29-നും ഡിസംബര്‍ 26-നും ഇടയിലായി എന്‍ ബാലാജി ബാലാജി എന്ന അക്കൗണ്ടില്‍ നിന്നാണ് മെയില്‍ വന്നിരിക്കുന്നത്.

'ഹായ് ഡിയര്‍ സന സുഖമാണോ..
ഇത് ബാലാജി, ചെന്നൈയില്‍ നിന്നുള്ള ബിസിനസുകാരനും വ്യവസായിയുമാണ്. നിങ്ങളുമായി ഒരു ഡേറ്റിംഗ് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധ്യമെങ്കില്‍ ദയവായി എന്നെ അറിയിക്കുക, പണം നല്‍കാം. ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലോ എവിടെയും കഴിയും', എന്നാണ് ഒരു സന്ദേശത്തില്‍ പറയുന്നത്

Tags