കൂലിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അടുത്ത ചിത്രത്തില്‍ തിരുത്താന്‍ ശ്രമിക്കും ; ലോകേഷ്
ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകള്‍ വന്നിരുന്നു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കൂലി ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ സിനിമയാണ്. എന്നാല്‍ സിനിമ തിയേറ്ററില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകള്‍ വന്നിരുന്നു.
tRootC1469263">കൂലിക്കെതിരെ ആയിരക്കണക്കിന് വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തില്‍ തിരുത്താന്‍ ഞാന്‍ ശ്രമിക്കും. ഇത്രയധികം വിമര്‍ശനങ്ങള്‍ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങള്‍ ചിത്രം കണ്ടു. ചിത്രം 500 കോടി കളക്ട് ചെയ്തുവെന്നാണ് നിര്‍മാതാവ് എന്നോട് പറഞ്ഞത്. എല്ലാവര്‍ക്കും നന്ദി', എന്നായിരുന്നു ലോകേഷിന്റെ വാക്കുകള്‍.
ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 500 കോടി നേടിയിരുന്നു. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകര്‍ പറയുന്നത്.
.jpg)


