എന്റെ തീരുമാനങ്ങള്‍ ഞാന്‍ തന്നെ എടുക്കും,അങ്ങനെ വന്നതാണ് സര്‍വ്വം മായയും ബെത്ലഹേമും: നിവിന്‍ പോളി
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് ആശയക്കുഴപ്പത്തിലാകുന്നതിന് പകരം സ്വന്തം ബോധ്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇനി സിനിമകള്‍ തിരഞ്ഞെടുക്കുകയെന്ന് നിവിന്‍ പോളി പറയുന്നു.
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിന്‍ പോളി. 'സര്‍വ്വം മായ' 100 കോടിയും 'ബെത്ലഹേം കുടുംബ യൂണിറ്റ്' 300 കോടിയും കടന്ന് വലിയ വിജയം നേടിയതോടെ, നഷ്ടപ്പെട്ട പ്രതാപമെല്ലാം താരം തിരിച്ചുപിടിച്ചിരിക്കുകയാണ്.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് ആശയക്കുഴപ്പത്തിലാകുന്നതിന് പകരം സ്വന്തം ബോധ്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇനി സിനിമകള്‍ തിരഞ്ഞെടുക്കുകയെന്ന് നിവിന്‍ പോളി പറയുന്നു.
'നേരത്തെ ഒരു സിനിമ ചെയ്യുമ്പോള്‍ കൂടെയുള്ളവരാകും നിര്‍മാതാവിനെ കാണുന്നതും ഡേറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ. എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. രണ്ട് വര്‍ഷം മുമ്പ് എന്റെ തീരുമാനങ്ങള്‍ ഞാന്‍ തന്നെയെടുക്കുമെന്ന് തീരുമാനിച്ചു. അങ്ങനെ ആദ്യത്തെ തീരുമാനമായിരുന്നു സര്‍വ്വം മായ. സാധാരണ ഞാന്‍ ആളുകളുമായി ചര്‍ച്ച ചെയ്യുമായിരുന്നു. ആ ചര്‍ച്ച ഇപ്പോള്‍ കട്ട് ചെയ്തു. തിരക്കഥ എനിക്ക് ഇഷ്ടപ്പെട്ടാല്‍, ഇതിപ്പോള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കൊരു തോന്നല്‍ ഉണ്ടായാല്‍ ഞാന്‍ ഓക്കെ പറയും.
എന്റെ തീരുമാനങ്ങള്‍ ഞാന്‍ തന്നെ എടുത്തു തുടങ്ങി. സര്‍വ്വം മായ അങ്ങനെയാണ്, ബെത്ലഹേം അങ്ങനെയാണ്. ഞാനിപ്പോള്‍ സന്തുഷ്ടനാണ്. കരിയര്‍ നന്നായി പോകുമ്പോള്‍ ചുറ്റുനിന്നും ഒരുപാട് അഭിപ്രായങ്ങള്‍ വരും. അപ്പോള്‍ നമ്മള്‍ കണ്‍ഫ്യൂഷനിലാകും. കണ്‍ഫ്യൂഷനില്‍ എടുക്കുന്ന തീരുമാനങ്ങളൊക്കെ തെറ്റായിരിക്കും. ആ ശബ്ദകോലാഹലങ്ങളെ കട്ട് ചെയ്യുകയെന്നതാണ് ഏറ്റവും നല്ല കാര്യം. സിനിമകള്‍ പരാജയപ്പെട്ടാലും അത് നമ്മുടെ തീരുമാനമാണ്. അതില്‍ മറ്റാരേയും കുറ്റപ്പെടുത്താനില്ല. അതാണ് നല്ലത്',നിവിന്‍ പോളി പറഞ്ഞു.
.jpg)

