പ്രണയ വാര്‍ത്തയോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ് ; ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം
Mon, 22 May 2023

കീര്‍ത്തി വ്യവസായിയായ ഫര്‍ഹാനുമായി പ്രണയത്തിലാണെന്നു വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. വിവാഹിതയാകാൻ ഒരുങ്ങുന്നവെന്ന വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ്.
കീര്‍ത്തി വ്യവസായിയായ ഫര്‍ഹാനുമായി പ്രണയത്തിലാണെന്നു വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍.
കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാൻ ആരാണ് എന്ന തരത്തിലുള്ള ഒരു വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല.
ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്.