എന്റെ ശമ്പളം 1.5 കോടി, കേട്ടപ്പോള്‍ ഞെട്ടി, പിന്നെ സന്തോഷം തോന്നി ; സൈജു കുറുപ്പ്
Jul 23, 2026, 12:35 IST
'ഞാന്‍ വാങ്ങിച്ച് കൊണ്ടിരിക്കുന്ന സാലറിയുടെ ഡബിള്‍ പോലും ആക്കിയിട്ടില്ല
ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ കയറിയിട്ടും തന്റെ പ്രതിഫലത്തില്‍ ഇപ്പോഴും വലിയ മാറ്റമില്ലെന്ന് സൈജു കുറുപ്പ്. താന്‍ 1.5 കോടി ശമ്പളം വാങ്ങുന്നുണ്ട് എന്ന അശരീരി കേട്ട് ഞെട്ടിയെന്നും സൈജു കുറുപ്പ് പറഞ്ഞു.
'ഞാന്‍ വാങ്ങിച്ച് കൊണ്ടിരിക്കുന്ന സാലറിയുടെ ഡബിള്‍ പോലും ആക്കിയിട്ടില്ല ഇതുവരെ. പക്ഷേ എന്നോട് ഒന്ന് രണ്ടു പേര് പറഞ്ഞു ഒരു അശരീരി കേട്ടുവെന്ന്, ഞാന്‍ 1.5 കോടി ശമ്പളം ആക്കിയെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. പക്ഷേ ഒരു സന്തോഷം തോന്നി. അങ്ങനെ ചില ആളുകള്‍ എന്നെ വാല്യൂ ചെയ്യുന്നുണ്ടല്ലോ. പക്ഷെ സത്യത്തില്‍ അത്രയൊന്നും കിട്ടുന്നില്ല വളരെ കുറവാണ്. നാലില്‍ ഒന്ന് മാത്രമേയുള്ളൂ,' സൈജു കുറുപ്പ് പറഞ്ഞു.
.jpg)

