ഒരു വില്ലന്‍ വേഷം ചെയ്യുന്നത് കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു ; രുക്മിണി വസന്ത്

rukmini

നടിമാര്‍ ഒരു പ്രത്യേക തരം വേഷങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന തരത്തിലുള്ള മുന്‍വിധികള്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യം ചെറിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും രുക്മിണി പറഞ്ഞു.

മദ്രാസി, സപ്ത സാഗരദാച്ചേ എല്ലോ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രുക്മിണി വസന്ത്. കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചത്രമായ കാന്താര ചാപ്റ്റര്‍ 1 ല്‍ രുക്മിണി ആയിരുന്നു നായിക. സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് രുക്മിണി അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിലെ നെഗറ്റീവ് റോള്‍ കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് രുക്മിണി. നടിമാര്‍ ഒരു പ്രത്യേക തരം വേഷങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന തരത്തിലുള്ള മുന്‍വിധികള്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യം ചെറിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും രുക്മിണി പറഞ്ഞു.

tRootC1469263">

'സിനിമയുടെ റിലീസ് അടുക്കുന്ന സമയം വരെ വലിയ ആശങ്കകള്‍ ഉണ്ടായിരുന്നു. ഒരു വില്ലന്‍ വേഷം ചെയ്യുന്നത് കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രേക്ഷകര്‍ തന്റെ പ്രകടനത്തെയും അഭിനയത്തിലെ വൈവിധ്യത്തെയും പ്രശംസിക്കുകയാണുണ്ടായത്. സ്ത്രീ അഭിനേതാക്കള്‍ക്ക് വ്യത്യസ്ത തലങ്ങളുള്ള വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് എനിക്ക് വലിയ പ്രചോദനമായി,' രുക്മിണി പറയുന്നു.
യഷ് നായകനാകുന്ന ടോക്‌സിക് എന്ന ചിത്രത്തിലും രുക്മിണി വസന്ത് അഭിനയിക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് താരം ഈ സിനിമയുടെ ഭാഗമാകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാന്താരയിലെ വില്ലന്‍ വേഷത്തിന് ശേഷം വലിയ സ്വീകാര്യതയാണ് താരത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags