'അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം'; നയൻതാരയുടെ 42-ാം പിറന്നാളിൽ മനോഹരമായ വീഡിയോയുമായി വിഘ്നേഷ് ശിവൻ

'I want you to be my wife in my next life too'; Vignesh Shivan shares a beautiful video on Nayanthara's 42nd birthday

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ 42-ാം പിറന്നാൾ ആഘോഷമാക്കി സിനിമാ ലോകവും ആരാധകരും. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ഇരുവരുടെയും മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ സ്പെഷ്യൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ആശംസകൾ നേർന്നത്. 'അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം' എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് വിഘ്നേഷ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നയൻതാരയൊത്തുള്ള സൗഹൃദവും പ്രണയകാലത്തെ അപൂർവ ചിത്രങ്ങളും വിവാഹവും മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള സന്തോഷനിമിഷങ്ങളുമെല്ലാം മനോഹരമായി ഫ്രെയിം ചെയ്താണ് വിഘ്നേഷ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വിഘ്നേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷം 2022 ജൂൺ 9-ന് വിവാഹിതരായ ഇരുവർക്കും അതേ വർഷം ഒക്ടോബറിൽ ഇരട്ടക്കുട്ടികൾ ജനിച്ചു. അതേസമയം, നയൻതാരയുടേതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ 'മൂക്കുത്തി അമ്മൻ 2' ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Tags