വീല്‍ ചെയറില്‍ വന്നുള്ള ആ സീന്‍ ഡ്യൂപ്പിനെ വച്ചെടുക്കേണ്ടതായിരുന്നു, പക്ഷെ ഞാന്‍ ചെയ്‌തോളാമെന്ന് പറഞ്ഞു ; ബാലന്‍ സിനിമയെ കുറിച്ച് ഡോളി ജൂണ്‍
'വീല്‍ ചെയറില്‍ വന്ന് വെടി വെക്കുന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
ബാലന്‍ എന്ന സിനിമയില്‍ കയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അമ്മാമ്മയുടേത്. ചിത്രത്തില്‍ ഈ വേഷം ചെയ്തത് പുതുമുഖമായ ഡോളി ജൂണാണ്. പ്രേക്ഷകര്‍ കയ്യടിച്ച ഒരു സീനായിരുന്നു വീല്‍ ചെയറില്‍ വന്ന് വെടി വെക്കുന്നത്. ഇതിനെക്കുറിച്ച് പറയുകയാണ് ഡോളി ഇപ്പോള്‍. ഡ്യൂപ്പ് ഇല്ലാതെയാണ് ആ സീന്‍ ചെയ്തതെന്നും ഡോളി പറഞ്ഞു.
'വീല്‍ ചെയറില്‍ വന്ന് വെടി വെക്കുന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സീന്‍ ആദ്യം ഡ്യൂപ്പിനെ വെച്ച് ചെയ്യാനിരുന്നതായിരുന്നു. പക്ഷേ, സീനെടുക്കുന്നതിന്റെ അന്ന് ഡ്യൂപ്പിന് അപകടം പറ്റി. ഡ്യൂപ്പിന്റെ ആവശ്യമില്ലെന്നും ഞാന്‍ ആ സീന്‍ ചെയ്തോളാമെന്നും പറഞ്ഞു. ഷൂട്ട് തുടങ്ങും മുന്‍പേ തന്നെ പ്രാക്ടീസ് ചെയ്യാനായി അവര്‍ തന്ന വീല്‍ ചെയര്‍ തന്നെയാണ് അത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ വീല്‍ ചെയര്‍ അവര്‍ എനിക്ക് തന്നു.
റിലീസിന്റെ തലേന്ന് സിനിമ കാണാന്‍ എല്ലാവരും വിളിച്ചു. ടൊവിനോ, ഗണപതി, ചിദംബരം എല്ലാവരുമുണ്ടായിരുന്നു. അവരെ വിട്ടിട്ട് വരുന്നതില്‍ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നു. അന്ന് ബാറില്‍ പോയി രണ്ടെണ്ണം അടിച്ചിട്ടാണ് പിരിഞ്ഞത്. നല്ല അനുഭവമായിരുന്നു. കഴിഞ്ഞദിവസം കൂടി ചിദംബരവും അയാളുടെ ഭാര്യയും വിളിച്ച് സുഖവിവരം അന്വേഷിച്ചു. എല്ലാവരും എന്നെ കാണണമെന്ന് പറയുന്നുണ്ട്. അങ്ങോട്ട് പോയി കാണാനുള്ള ആരോഗ്യമില്ല. ഈ ഷൂട്ടിംഗ് സമയത്തെ ഒന്നര മാസവും ഇപ്പോഴുള്ള ജീവിതത്തിലും എനിക്ക് സന്തോഷം ഉണ്ട്,' ഡോളി ജൂണ്‍ പറഞ്ഞു.
.jpg)

