സൈഡ് റോളില്‍ നിന്ന് ഹീറോയിന്‍ വരെ എത്തി നില്‍ക്കുന്ന മമിതയെ തനിക്ക് വളരെ ഇഷ്ടമായി ; പുകഴ്ത്തി നടി രാധിക

radhika

സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. ചിത്രത്തില്‍ നായികയായി എത്തുന്നത് മമിതാ ബൈജുവാണ്.

സംവിധായകന്‍ വെങ്കി അറ്റ്ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. ചിത്രത്തില്‍ നായികയായി എത്തുന്നത് മമിതാ ബൈജുവാണ്. ഇപ്പോഴിതാ സിനിമയിലെ മമിതയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് നടി രാധിക. നായിക ശക്തമല്ലെങ്കില്‍ ഈ സിനിമ തന്നെ നില്‍ക്കില്ലെന്ന് താന്‍ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും മമിത സിനിമയ്ക്ക് ഉചിതമായ കാസ്റ്റിങ് ആയിരുന്നുവെന്നും രാധിക പറഞ്ഞു. സൈഡ് റോളില്‍ നിന്ന് ഹീറോയിന്‍ വരെ എത്തി നില്‍ക്കുന്ന മമിതയെ തനിക്ക് വളരെ അധികം ഇഷ്ടമാണെന്നും രാധിക പറഞ്ഞു.
'വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമ, ഞാനും സൂര്യയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ആ സിനിമയില്‍ മമിത ബൈജു എന്ന ഒരു പെണ്‍കുട്ടി ഉണ്ട്. ആ സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ സംവിധായകനോട് പറഞ്ഞു , 'സിനിമയുടെ കഥ നന്നായിട്ടുണ്ട്, പക്ഷെ സിനിമയില്‍ നായികയുടെ വേഷം ആര് ചെയ്യുന്നു എന്നതാണ് മുഖ്യം. സൂര്യയ്ക്ക് ജോഡി ആയി, ആ കുട്ടി നല്ലതാണെങ്കില്‍ മാത്രമേ ഈ പടം നില്‍ക്കൂവെന്ന്'. അദ്ദേഹം ആലോച്ചിച്ച് പറഞ്ഞു ശരിയായ ആളെ കണ്ടെത്തുമെന്ന്.
ഒരു ഹീറോയിനെ കണ്ടിട്ടുണ്ട്, സീന്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ നിങ്ങള്‍ വരണം എന്ന് പറഞ്ഞിരുന്നു വെങ്കി. മമിത ബൈജു അഭിനയിച്ച് തുടങ്ങിയപ്പോള്‍ നിങ്ങളുടെ ചോയ്‌സ് നല്ലതായിരുന്നുവെന്ന് ഞാന്‍ വെങ്കിയോട് പറഞ്ഞു. വളരെ ഈസി ആയി ചെയ്തു. ചെറിയ വേഷങ്ങളില്‍, സൈഡ് റോളുകള്‍ ചെയ്ത് ഇന്ന് ഒരു ഹെറോയിന്‍ ആയിട്ട് വന്നതാണ് എനിക്ക് ആ കുട്ടിയെ ഒരുപാട് ഇഷ്ടമായി. അതുപോലെയാണ് സായി പല്ലവിയും,' രാധിക പറഞ്ഞു.

tRootC1469263">

Tags