ഡര്‍ബിയുടെ ഷൂട്ട് കാരണം തനിക്ക് ആട് 3 യിലെ വേഷം നഷ്ടമായി ; ആദം

derby

വിഷമം ഇല്ലെന്നും ഡാര്‍ബി മികച്ച സിനിമയാണെന്നും ആദം പറഞ്ഞു.

സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ഡര്‍ബി തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഡര്‍ബിയുടെ ഷൂട്ട് കാരണം തനിക്ക് ആട് 3 യിലെ വേഷം നഷ്ടമായതിനെക്കുറിച്ച് പറയുകയാണ് ആദം സാബിക്. എന്നാല്‍ വിഷമം ഇല്ലെന്നും ഡാര്‍ബി മികച്ച സിനിമയാണെന്നും ആദം പറഞ്ഞു.


'ആട് 3 യില്‍ ചാന്‍സ് വന്നിരുന്നു. പക്ഷെ പോവാതിരുന്നതിന് കാരണം ഡര്‍ബി അതിനുള്ള പടം ഉണ്ട് എന്നതാണ്. ഫുള്‍ ഡേ നൈറ്റ് ഷൂട്ട് പൊക്കോണ്ടിരുന്ന സമയമാണത്. ഡര്‍ബിയുടെ ഷൂട്ട് തീര്‍ത്ത ശേഷം ആടിന്റെ ഷൂട്ട് തുടങ്ങാം എന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ ഡര്‍ബിയുടെ ഷൂട്ട് ടൈമിന്റെ രണ്ട് ദിവസം ആടിന്റെ ഷൂട്ട് കയറി വന്നു. അപ്പോള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിളിച്ചു പറഞ്ഞു 'ഷൂട്ടിന്റെ ഡേറ്റ് കയറി വന്നിട്ടുണ്ട് നിനക്കു അവിടെ നിന്ന് എത്താന്‍ പറ്റുമോ എന്ന് നോക്കാന്‍ പറഞ്ഞു'. ഞാന്‍ പരമാവധി ശ്രമിച്ചു പക്ഷെ പറ്റില്ല. ഫുള്‍ ചാര്‍ട്ട് ചെയ്തതായിരുന്നു,' ആദം സാബിക് പറഞ്ഞു.

Tags