എന്റെ സ്വകാര്യതയും സ്വസ്ഥതയും നഷ്ടമായി; തമന്നയുമായുള്ള പ്രണയം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ് വര്‍മ
'എനിക്ക് അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു.
തമന്നയുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷനായതിനെ കുറിച്ചും നടന്‍ വിജയ് വര്‍മ. പ്രണയബന്ധം പൊതു ഇടത്തിലേക്കെത്തിയത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്നും ആളുകള്‍ പ്രത്യേക കണ്ണിലൂടെ തന്നെ നോക്കാന്‍ തുടങ്ങിയെന്നും വിജയ് പറയുന്നു.
'എനിക്ക് അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല.എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു', വിജയ്യുടെ വാക്കുകള്‍.
എല്ലാ ദിവസവും താന്‍ വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായെന്നും വിജയ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ലെന്നും ആളുകള്‍ക്ക് മറ്റു പലതും ചര്‍ച്ച ചെയ്യാനായിരുന്നു താല്‍പര്യമെന്നും കരിയറില്‍ അത്തരമൊരു കാലം മുന്‍പ് വന്നിട്ടില്ലെന്നും വിജയ് പറഞ്ഞു. തന്റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇത് തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
2023 ലാണ് തമന്നയും വിജയ്യും തമ്മില്‍ പ്രണയത്തിലായത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് നടന്‍ വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്?യും തമന്നയും പ്രണയത്തിലായത്. നിലവില്‍ ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് വിജയ് വര്‍മ എന്നാണ് പുറത്തുവരുന്ന വിവരം.
.jpg)

