'നേരത്തേ തന്നെ ആകാമായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ..'; മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് ദയ സുജിത്ത്

daya


''ഞാനാണ് ഒരുമിച്ച് തുടരേണ്ടതില്ലെന്ന് രണ്ടു പേരോടും പറഞ്ഞത്. അവര്‍ ഒട്ടും ഹാപ്പിയായിരുന്നില്ല.

മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടി മഞ്ജു പിള്ളയുടെയും ക്യാമറാമാന്‍ സുജിത്ത് വാസുദേവിന്റെയും മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദയ സുജിത്ത്. ഒരുമിച്ച് തുടരേണ്ടതില്ലെന്ന് താനാണ് അവരോട് പറഞ്ഞതെന്നും കുറച്ചുകൂടി നേരത്തേ അത് പറയണമായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ എന്നും ദയ പറയുന്നു. കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.


''ഞാനാണ് ഒരുമിച്ച് തുടരേണ്ടതില്ലെന്ന് രണ്ടു പേരോടും പറഞ്ഞത്. അവര്‍ ഒട്ടും ഹാപ്പിയായിരുന്നില്ല. ഒരു ബന്ധത്തില്‍ മറ്റുള്ളവര്‍ മാത്രം സന്തോഷിച്ചാല്‍ പോരല്ലോ, നമ്മളും സന്തോഷിക്കണ്ടേ? ആ സമയത്ത് എനിക്ക് പതിനേഴോ പതിനെട്ടോ വയസായിരുന്നു. എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു. അവരുടെ ആശങ്ക സമൂഹം എന്തു ചിന്തിക്കുമെന്നായിരുന്നു. ഇതൊക്കെ രണ്ട് വര്‍ഷം കഴിയുമ്പോള്‍ സമൂഹം മറക്കും. പക്ഷേ നമുക്ക് നമ്മുടെ സന്തോഷവും മാനസികാരോഗ്യവുമല്ലേ വലുത്. പിരിയാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ പിരിയാന്‍ പറഞ്ഞു. അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ പറഞ്ഞു. അങ്ങനെ പിരിഞ്ഞു, ഡിവോഴ്‌സ് ആയി. എനിക്കത് ഇഷ്ടമായി. കുറച്ചുകൂടി നേരത്തേ ഞാനത് പറയണമായിരുന്നു എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.

അമ്മയുടെ രണ്ടാം വിവാഹം കൂടി ആയിരുന്നതുകൊണ്ട്, അങ്ങനെയൊരു തീരുമാനമെടുക്കുക പ്രയാസകരമായിരുന്നു. സ്ത്രീ ആയതുകൊണ്ടുതന്നെ അമ്മയ്ക്ക് കൂടുതല്‍ ഹേറ്റ് കമന്റുകള്‍ വരുമായിരുന്നു. അച്ഛന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഹേറ്റ് കമന്റ്‌സ് ലഭിച്ചത് അമ്മയ്ക്കാണ്. അവരുടെ വിവാഹമോചനത്തിനുശേഷം എന്റെ മാനസികാരോഗ്യവും മെച്ചപ്പെടുകയാണ് ചെയ്തത്. ശേഷം രണ്ടുപേരുടെയും ജീവിതം ഉയരങ്ങളിലേക്കാണ് പോകുന്നത്. കരിയറിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും അമ്മ ഒരുപാട് മെച്ചപ്പെട്ടു. അച്ഛന് അദ്ദേഹത്തിന്റെ പാഷനില്‍ തന്നെ മുന്നോട്ടുപോകാന്‍ പറ്റി. ചിലപ്പോള്‍ നിങ്ങള്‍ ചിലതൊക്കെ വിട്ടുകളയുന്നതായിരിക്കും നല്ലത്'' , ദയ സുജിത്ത് അഭിമുഖത്തില്‍ പറഞ്ഞു.

Tags