സിനിമയിലെ നായകനാകാന്‍ മാത്രം ജനിച്ചയാളല്ല വിജയ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ; സാമന്ത
കഴിവുതെളിയിച്ച മേഖലയില്‍നിന്ന് മാറി ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കുന്നത് ചെറിയ കാര്യമല്ല
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്യെ കണ്ട് നടി സാമന്ത. സിനിമയിലെ നായകനാകാന്‍ മാത്രം ജനിച്ചയാളല്ല വിജയ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും കഴിവുതെളിയിച്ച മേഖലയില്‍നിന്ന് മാറി ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കുന്നത് ചെറിയ കാര്യമല്ല എന്നും സാമന്ത കുറിച്ചു. വിജയ്ക്കൊപ്പമുള്ള ചിത്രവും സാമന്ത പങ്കുവെച്ചു.
'ഇന്ന് ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്യെ കാണാന്‍ പോകുകയായിരുന്നു ഞാന്‍. വിജയ് സാര്‍ തിരശ്ശീലയിലെ ഒരു നായകന്‍ മാത്രമായി ഒതുങ്ങാന്‍ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലത, അദ്ദേഹത്തിന്റെ സാന്നിധ്യം, ആളുകള്‍ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങള്‍ ചെയ്യാന്‍വേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു.
എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ധൈര്യമാണ്. നിങ്ങള്‍ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങള്‍ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങള്‍ക്ക് ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമ്മളെങ്ങനെ സംഭാവന ചെയ്യാമെന്ന് ചോദിക്കുക. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്.
പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാന്‍ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്താലല്ല, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യത്താലാണ്. അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇത് കാണുന്ന ഓരോ യുവജനങ്ങള്‍ക്കും, ജീവിതം നിങ്ങള്‍ ആരംഭിച്ച സ്വപ്നത്തേക്കാള്‍ എത്രയോ വലുതാകാം എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാകട്ടെ', സാമന്ത പറഞ്ഞു
.jpg)

