മലയാളത്തിലും തമിഴിലും അഭിനയിച്ചു, എന്തിന് ഇംഗ്ലീഷില്‍ സംസാരിക്കുന്നു?; കയാദുവിന്റെ മറുപടിയിങ്ങനെ
സിനിമയുടെ പ്രൊമോഷനായി തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ നടി നേരിട്ട ഒരു ചോദ്യവും അതിന് കയാദു നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഡ്രാഗണ്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് കയാദു ലോഹര്‍. ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ആണ് ഇനി പുറത്തിറങ്ങാനുള്ള കയാദു ലോഹര്‍ ചിത്രം. സിനിമയുടെ പ്രൊമോഷനായി തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ നടി നേരിട്ട ഒരു ചോദ്യവും അതിന് കയാദു നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മലയാളത്തില്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചു തമിഴിലും അഭിനയിച്ചു അപ്പോള്‍ എന്തുകൊണ്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നത് എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'ഞാന്‍ പല ഭാഷകളില്‍ സിനിമ ചെയ്യുന്നുണ്ട്. ഞാന്‍ സൗത്ത് ഇന്ത്യയില്‍ നിന്നല്ല വരുന്നത്. എനിക്ക് ഇവിടുത്തെ ഭാഷയെ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് ഞാന്‍ ഭാഷ പഠിക്കാനായി ശ്രമിക്കുന്നുണ്ട്. നമ്മള്‍ മറ്റൊരു ഭാഷയില്‍ പോയി സിനിമ ചെയ്യുമ്പോള്‍ അവിടത്തെ പ്രേക്ഷകര്‍ക്ക് നമ്മളെ ഏറ്റവും റിലേറ്റ് ആകുന്നതും കണക്ട് ആകുന്നതും ഭാഷയിലൂടെയാണ്. കുറച്ചു സമയം എനിക്ക് തരൂ തമിഴും മലയാളവും ഞാന്‍ ഫ്‌ലുവെന്റ് ആയി സംസാരിക്കും. പക്ഷെ തുടര്‍ച്ചായി വിവിധ ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അത് കുറച്ചു ബുദ്ധിമുട്ടാണ്', എന്നായിരുന്നു നടിയുടെ മറുപടി.
ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പി ഏപ്രില്‍ 10 ന് പുറത്തിറങ്ങും.
.jpg)


