ജയിലറില്‍ ലാലേട്ടന്റെ ഒപ്പം എനിക്ക് സീന്‍ ഉണ്ടായിരുന്നു, വെട്ടിമാറ്റിയതില്‍ വിഷമമില്ല; ഹക്കിം ഷാജഹാന്‍

mohanlal

സിനിമയില്‍ തന്റെ നാലോ അഞ്ചോ സീനുകള്‍ എഡിറ്റിംഗില്‍ ഒഴിവാക്കപ്പെട്ടതില്‍ യാതൊരു വിഷമവുമില്ലെന്ന് പറയുകയാണ് നടന്‍ ഹക്കിം ഷാജഹാന്‍. 

ജയിലര്‍ 2 സകല റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാള നടന്‍ ഹക്കിം ഷാജഹാന്‍ ആയിരുന്നു. സിനിമയുടെ റിലീസിന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ നിരാശയിലാണ്. ജയിലറില്‍ അദ്ദേഹത്തിന്റെ നിരവധി സീനുകള്‍ വെട്ടിയെന്നാണ് അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സിനിമയില്‍ തന്റെ നാലോ അഞ്ചോ സീനുകള്‍ എഡിറ്റിംഗില്‍ ഒഴിവാക്കപ്പെട്ടതില്‍ യാതൊരു വിഷമവുമില്ലെന്ന് പറയുകയാണ് നടന്‍ ഹക്കിം ഷാജഹാന്‍. 

സിനിമയില്‍ ഏതൊക്കെ രംഗങ്ങള്‍ ഉള്‍പ്പെടുത്തണം, ഏതൊക്കെ ഒഴിവാക്കണം എന്നത് പൂര്‍ണ്ണമായും സംവിധായകന്റെയും എഡിറ്ററുടെയും തീരുമാനമാണെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞുപോയെന്ന ആരാധകരുടെ വിഷമത്തെക്കുറിച്ചും ഹക്കിം പ്രതികരിച്ചു.

'അത് പൂര്‍ണമായും ഡയറക്ടറുടെയും എഡിറ്ററുടെയും തീരുമാനമാണ് എന്ത് വെക്കണം ഏത് വെക്കരുത് എന്നത്. എന്റെ ഒരു നാലഞ്ച് സീന്‍ പോയിട്ടുണ്ട്. എന്ന് കരുതി എനിക്കതില്‍ വിഷമിക്കാന്‍ യാതൊരു അവകാശവും ഇല്ല. നെല്‍സണ്‍ ആ സീന്‍ വര്‍ക് ആവാത്തത് കൊണ്ടായിരിക്കും അത് കട്ട് ചെയ്ത കളഞ്ഞിട്ടുണ്ടാവുക. അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല'; ഹക്കിം പറഞ്ഞു.

Tags