അതിരടിയില്‍ സഞ്ജുവിനായി ഒരു വേഷം കരുതിയിരുന്നു ; ബേസില്‍

basil

സഞ്ജു ഈ വേഷം നിരസിക്കാന്‍ ഉണ്ടായ കാരണം പറയുകയാണ് ബേസില്‍.

ബേസിലിന്റേതായി തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അതിരടി. ക്രിക്കറ്റ് താരം സഞ്ജുവും ബേസിലും അടുത്ത സുഹൃത്തുക്കളാണ്. സിനിമയില്‍ സഞ്ജു സാംസണിനായി ഒരു റോള്‍ കരുതിയിരുന്നുവെന്ന് പറയുകയാണ് ബേസില്‍. എന്നാല്‍ സഞ്ജു ഈ വേഷം നിരസിക്കാന്‍ ഉണ്ടായ കാരണം പറയുകയാണ് ബേസില്‍.


'ഷാനിക്കയോട് ആദ്യം സിനിമയുടെ കഥ പറയുമ്പോള്‍ സഞ്ജു അതില്‍ ഉണ്ടായിരുന്നു. അതിരടിയില്‍ അഭിനയിക്കുമോ എന്ന് ഞാന്‍ സഞ്ജു സാംസണോട് ചോദിച്ചിരുന്നു. എല്ലാവരോടും കഥപറഞ്ഞപ്പോള്‍ സഞ്ജുവിന്റെ ആ കഥാപാത്രമുണ്ടായിരുന്നു. ആ പ്ലാന്‍ മാറാനുള്ള കാരണം എന്താണെന്നു വെച്ചാല്‍ സഞ്ജുവിന്റെ പ്ലാനില്‍ അതില്ലായിരുന്നു. ഞാന്‍ അവനോട് ചോദിച്ചിരുന്നു പക്ഷെ അഭിനയിക്കുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. സഞ്ജുവും വേറെ ഒരാള്‍കൂടി ഉണ്ടായിരുന്നു ആ ആളെ ഇപ്പോള്‍ പറയാന്‍ കഴിയില്ല,' ബേസില്‍ പറഞ്ഞു.

അതേസമയം, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി.മെയ് 14 നാണ് സിനിമയുടെ റിലീസ്.

Tags