സിനിമയില്‍ നിന്ന് ഇത്രയും കാലം മാറി നിന്നതില്‍ സങ്കടമില്ല ; മേനക
മക്കള്‍ മുതിര്‍ന്നതോടെ ഒന്ന് രണ്ട് സിനിമകളില്‍ ഞാന്‍ മുഖം കാണിച്ചു.
സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മേനക.
' ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല, കല്യാണം കഴിഞ്ഞ് എങ്ങനെ ജീവിക്കണം, മക്കളെ വളര്‍ത്തണം എന്നെല്ലാം ആലോചിച്ച് ഉറപ്പിച്ചിരുന്നു. അവര്‍ നഴ്സറിയില്‍ ചേരുന്നത് വരെ ഞാന്‍ നഖം വളര്‍ത്തിയിട്ടില്ല. ക്യൂട്ടെക്സ് ഇട്ടിട്ടില്ല. കൈ കൊണ്ട് വാരിക്കൊടുത്താലേ അമൃതാവൂ എന്നായിരുന്നു വിശ്വാസം. മക്കള്‍ മുതിര്‍ന്നതോടെ ഒന്ന് രണ്ട് സിനിമകളില്‍ ഞാന്‍ മുഖം കാണിച്ചു. അഞ്ച് വര്‍ഷം മുമ്പ് പൃഥ്വിരാജിനൊപ്പം ഭ്രമത്തില്‍ മേനകയായി തന്നെ അഭിനയിച്ചു. പിന്നെപ്പിന്നെ മൂന്ന് നാല് സീനികള്‍ അഭിനയിക്കാന്‍ പലരും വിളിച്ചു തുടങ്ങി. അതില്‍ കാര്യമില്ലല്ലോ.
ഇത്രയും കാലം മാറി നിന്നതില്‍ സങ്കടമില്ല. പക്ഷെ രണ്ട് കാര്യങ്ങളിലേ വിഷമമുള്ളൂ. മമ്മൂക്ക ആദ്യമായി നിര്‍മിച്ച സീരിയലായിരുന്നു ജ്വാലയായ്. അതിലെ ഒരു പ്രധാന റോളില്‍ ഞാന്‍ അഭിനയിക്കണമെന്ന ആവശ്യവുമായി മമ്മൂക്ക സുരേഷേട്ടനെ വിളിച്ചു. ഒരു തീരുമാനമെടുക്കാന്‍ എനിക്കും സുരേഷേട്ടനും പറ്റിയില്ല. അതുപോലെ സുരേഷേട്ടന് നിര്‍മിച്ച വിഷ്ണു ലോകത്തില്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ വിളിച്ചു. പപ്പി നീ ആ റോള്‍ ചെയ്യണമെന്ന് കുറേ പറഞ്ഞു. പക്ഷെ രേവതി കൈക്കുഞ്ഞായിരുന്നു'- മേനക പറയുന്നു.
.jpg)

