തീരുമാനങ്ങളില്‍ ഇടപെടാറില്ല, വീഴുമ്പോള്‍ താങ്ങാന്‍ വാപ്പച്ചിയുണ്ട്'; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
അദ്ദേഹം എന്റെ സേഫ്റ്റി നെറ്റാണ്. എന്ത് ചെയ്യണമെന്ന് പറയില്ല.
തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് മുന്നോടിയായി നടന്ന പരിപാടിയില്‍ നിങ്ങളുടെ അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണ്? എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.
'ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാന്‍. കാരണം അദ്ദേഹം എന്റെ ജീവിതത്തില്‍ അധികം ഇടപെടാറില്ല. നീ തന്നെ ചെയ്യണം, നീ തന്നെ ഫിഗര്‍ ഔട്ട് ചെയ്യണം, നീ പരാജയപ്പെടണം, നീ വിജയിക്കണം, അതെല്ലാം നിന്റേത് മാത്രമായിരിക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഇവിടെയുണ്ടാകും. ഒരു ബാക്കപ്പ് പോലെ. ഞാന്‍ നിന്റെ സേഫ്റ്റി നെറ്റായി ഉണ്ടാകും. സര്‍ക്കസില്‍ വീഴുമ്പോഴുള്ള സേഫ്റ്റി നെറ്റ് പോലെ. അദ്ദേഹം എന്റെ സേഫ്റ്റി നെറ്റാണ്. എന്ത് ചെയ്യണമെന്ന് പറയില്ല. നീ തന്നെ പഠിക്കണം, നിനക്ക് തെറ്റുകള്‍ സംഭവിക്കണം, അതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം,' ദുല്‍ഖര്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.
.jpg)

